26 April 2024 Friday

തിരുവോണത്തിന് പായസം വിളമ്പി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ചു

ckmnews

*തിരുവോണത്തിന് പായസം വിളമ്പി സമാഹരിച്ച തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്*


ചങ്ങരംകുളം: പായസ മേള നടത്തി സ്വരൂപീച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി. കക്കിടിപ്പുറം പ്രതിഭ കലാസമിതി ഗ്രന്ഥശാല തിരുവോണനാളിൽ സംഘടിപ്പിച്ച പായസമേള നിന്ന്  സമാഹരിച്ച 35000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് മോസ്കൊ പ്രതിഭ കലാസമിതി ഗ്രന്ഥശാല സെക്രട്ടറി യദു ഗോപക് , ട്രഷറർ അരുൺ കോട്ടയിൽ , സതീശൻ കോട്ടയിൽ എന്നിവർ ചേർന്ന് നിയമ സഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന് തുക കൈമാറി.