27 April 2024 Saturday

ഇസാഫ് നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനം ചങ്ങരംകുളത്ത് പ്രവര്‍ത്തനം തുടങ്ങി

ckmnews


ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന് കീഴിൽ പ്രർത്തിക്കുന്ന  ഇസാഫ് നിധി ലിമിറ്റഡ് ധനകാര്യ  സ്ഥാപനം ചങ്ങരംകുളം സന ബസാറിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ കോക്കൂർ അധ്യക്ഷത വഹിച്ചു. സുഹൈൽ വണ്ടൂർ പദ്ധതി വിശദീകരണം നടത്തി. അബ്ബാസ് വടക്കൻ, പി പി യൂസുഫലി, നൗഫൽ ഹുദവി, റഫീഖ് ഫൈസി തെങ്ങിൽ, പി പി ഖാലിദ്, നൗഫൽ സഹദി, ഷാനവാസ്‌ വട്ടത്തുർ,  ഉമ്മർ തലാപ്പിൽ , ഉസ്മാൻ പന്താവൂർ, കെ ബി സിദ്ധീഖ് എന്നിവർ സംസാരിച്ചു.