26 April 2024 Friday

പാതയോരത്ത് തകരാറിലായ നിരീക്ഷണ കേമറകള്‍ അറ്റകുറ്റപണികള്‍ നടത്തി

ckmnews


എടപ്പാൾ: സംസ്ഥാന പാതയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ അറ്റകുറ്റപണി നടത്തി. നടുവട്ടം കാലടിത്തറയിലുള്ള ക്യാമറകളാണ് അറ്റകുറ്റപ്പണി നടത്തിയത്. വാഹനങ്ങളുടെ അമിതവേഗത പരിശോധിക്കായി സ്ഥാപിച്ച ക്യാമറകളാണ് അറ്റകുറ്റപ്പണികൾക്ക് ചുമതലയുള്ള കമ്പനി അധികൃതരുടെ നേതൃത്വത്തിൽ ശരിയാക്കിയത്. അമിത വേഗതയിൽ കടന്ന് പോയ വാഹനങ്ങളുടെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അതേ സമയം ചങ്ങരംകുളം സ്ഥാപിച്ച ക്യാമറ വാഹനമിടിച്ച് തകർന്നത്  ശരിയാക്കാൻ വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയായിട്ടില്ല.