26 April 2024 Friday

ഐനിച്ചോട് ലക്ഷംവീട് തെങ്ങില്‍ പള്ളി റോഡ് ശോചനീയാവസ്ഥ:പിഡിപി നിവേദനം നല്‍കി

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അയിനിച്ചോട് - ലക്ഷംവീട് കോളനി - തെങ്ങിൽ പള്ളി റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക, ലക്ഷംവീട് ഉൾപ്പെടുന്ന റോഡുകൾ കോണ്ക്രീറ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കൊണ്ട് പി.ഡി.പി ഭാരവാഹികൾ, നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 12~)0 വാർഡ് മെമ്പർ, പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം സമർപ്പിച്ചു.ഒന്നര പതിറ്റാണ്ടായി അറ്റകുറ്റപ്പണികൾ പോലും നടത്താതെ, ഗതാഗത യോഗ്യമാക്കാൻ ശ്രമിക്കാതെ അധികാരികൾ ഈ പ്രദേശത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപെടുത്തിയിരിക്കുന്നു. ഇനിയും തൽസ്ഥിതി തുടർന്നാൽ നാട്ടുകാരുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പിഡിപി ഭാരവാഹികൾ അറിയിച്ചു.സുബൈർ അയിനിച്ചോട്, നിഷാദ് അയിനിച്ചോട്,ഫൈസൽ ചങ്ങരംകുളം, സാബിർ മുഹമ്മദ് അലി, ഹംസ കാഞ്ഞിയുർ എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.