09 May 2024 Thursday

വ്യവസായ വാണിജ്യ പ്രദർശന വിപണന മേളയ്ക്ക് എടപ്പാളിൽ തുടക്കമായി

ckmnews

വ്യവസായ വാണിജ്യ പ്രദർശന വിപണന മേളയ്ക്ക് എടപ്പാളിൽ തുടക്കമായി


എടപ്പാൾ:സംസ്ഥാന സർക്കാർ 2022-23  സാമ്പത്തിക വർഷം സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി.എടപ്പാൾ ഹിദായ ബിൽഡിങ്ങിൽ വച്ച് നടന്ന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വ്യവസായ ഓഫീസർ റഷീദ് സ്വാഗതം പറഞ്ഞു.തുടർന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് എൻ ആർ, കെ എസ് എസ് ഐ എ പ്രസിഡന്റ് ഗണേശൻ, കെ എസ് എസ് ഐ എ സെക്രട്ടറി മുജീബ്,വ്യവസായ വികസന  ഓഫീസർ സിന്ധു എം പി എന്നിവർ വേദിക്ക് നിറസാനിധ്യമേകി.വ്യവസായ വികസന ഓഫീസർ നിതിൻ പി നന്ദി പ്രഭാഷണം പറഞ്ഞു.ഭാവിയിലെ നവ സംരംഭകർക്ക് പ്രചോദനമേകുന്ന തരത്തിലുള്ള 45 ഓളം സംരംഭകരുടെ വിവിധയിനം ഉത്പന്നങ്ങളുടെ പ്രദർശനവും വിപണവും മേളയിൽ നടന്നു.