09 May 2024 Thursday

മാണൂരിൽ 64ലക്ഷം രൂപയുടെ വിവിധ വികസന പ്രവർത്തികൾ ആരംഭിച്ചു

ckmnews

മാണൂരിൽ 64ലക്ഷം രൂപയുടെ വിവിധ വികസന പ്രവർത്തികൾ ആരംഭിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ 2022-2023വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാണൂരിൽ വിവിധ വികസന പ്രവർത്തികളായ ഡ്രൈനേജ് വർക്ക്, റോഡ് വർക്ക്, റോഡ് സൈഡ് പ്രൊട്ടക്ഷൻ എന്നീ വർക്കുകൾ ആരംഭിച്ചു.64 ലക്ഷം രൂപയാണ് വിവിധ പദ്ധതിക്ക്  വകയിരിതിയിക്കുന്നതെന്ന് എന്ന് വാർഡ് മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

 ചെയർമാനുമായ മൻസൂർ മരയങ്ങാട്ട് പറഞ്ഞു.കഴിഞ്ഞ 2021-2022 വർഷത്തിൽ വാർഡിൽ 75 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നു.ഉടനെ മാണൂർ സെന്റർ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.സ്പോൺസർമാർ മുകേനയാണ് ബ്യൂട്ടിഫിക്കേഷൻ ചെയ്യുന്നത് ഇതിനായി 50 ലക്ഷതോളം രൂപ ചിലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.