26 April 2024 Friday

പൊന്നാനിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ckmnews


പൊന്നാനി : പൊന്നാനിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു . ആനപ്പടി സ്കൂളിന് കിഴക്കുഭാഗം ഭക്തൻ നഗര്‍ കൊരട്ടിയിൽ സുന്ദരൻ മകൻ ജെസിമോൻ (അപ്പൂട്ടൻ ) ആണ് മരിച്ചത് .


കഴിഞ്ഞ 25 ന് രാത്രി  പള്ളപ്രം പാലത്തിന് സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.