09 May 2024 Thursday

തവനൂരിൽ രണ്ടാം ഘട്ട ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന് തുടക്കം

ckmnews


എടപ്പാൾ: തവനൂരിൽ രണ്ടാം ഘട്ട ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന് തുടക്കമായി. തവനൂരിൽ നടന്ന "ഒപ്പം - 2 ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുൻ തദ്ദേശ - എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷനായി. രണ്ടാം ഘട്ടത്തിൽ  പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ  ബോധവത്ക്കരണ പ്രതിരോധ സംഘം രൂപീകരണം, കൗൺസിലിങ് കേന്ദ്രം ആരംഭിക്കൽ,  വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള  ബോധവത്ക്കരണം ഊർജിതപ്പെടുത്തൽ തുടങ്ങി വിവിധ പരിപാടികൾ രൂപം നൽകിയിട്ടുണ്ട്. ഒരു വർഷമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിവിധ ബോധവത്ക്കരണ പരിപാടികളും, വാർഡുകൾ കേന്ദ്രീകരിച്ച് കുംബ സദസ്, കലാകാരന്മാരുടെ പ്രതിരോധ കലാ  പരിപാടികൾ, ഫുട്ബോൾ മത്സരങ്ങൾ വിവിധ ബോധവത്ക്കരണ സന്ദേശ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും, വാർഡ്തല സമിതി കൂടേയും സഹകരണത്തോടെയാണ് പരിപാടികൾ നടപ്പിലാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, മെഡിക്കൽ ഓഫീസർ വിജിത്ത് വിജയ് ശങ്കർ,  പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുൾ സലീം, കെ ലിഷ, എം വി കുഞ്ഞാപ്പുട്ടി, കെ കെ  പ്രജി, എൻ വി ഫിറോസ്,  സി സബിൻ, സി ആർ ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ എന്നിവർ സംസാരിച്ചു. ചിത്രം: തവനൂരിൽ ഒപ്പം - 2 രണ്ടാം ഘട്ട ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുൻ തദ്ദേശ - എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ  നിർവഹിക്കുന്നു)