09 May 2024 Thursday

അവശനിലയിൽ കണ്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി

ckmnews


 
കാലടി: അവശനിലയിൽ കണ്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി.  ഗ്രാമപഞ്ചായത്തിലെ മാങ്ങാട്ടൂരിലെ ആശ പ്രവർത്തക ഇ പി ലത യുടെ വീട്ടിലെ ടെറസ്സിൻ്റെ മുകളിലാണ് ചിറകിന് പരിക്ക് പറ്റി അവശനിലയിൽ വെള്ളിമൂങ്ങയെ കണ്ടത്. ആരോഗ്യ പ്രവർത്തകൻ സതീഷ് അയ്യാപ്പിൽ നിലമ്പൂർ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും കുറുമ്പത്തൂർ ഫോറസ്റ്റ് വാച്ചർ ഇ അയ്യപ്പൻ്റെ നേതൃത്വത്തിൽ ടീം വീട്ടിലെത്തി വെള്ളിമൂങ്ങക്ക് ആവിശ്യമായ പരിചരണം നൽകുകയും ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി വാർഡ് മെമ്പർ ഇ പി രജനി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമൂങ്ങയെ വനം വകുപ്പിന് കൈമാറി. വെറ്റിനറി ഡോക്ടറെ കാണിച്ചതിന് ശേഷം  ആവിശ്യമായ ചികിത്സയും നൽകി. വെളളിമൂങ്ങയെ നിലമ്പൂർ കാട്ടിൽ തുറന്ന് വിടുമെന്ന് അധികൃതർ പറഞ്ഞു.