09 May 2024 Thursday

നാഷണൽ സയൻസ് ഡേ എക്സ്പോ സംഘടിപ്പിച്ചു:

ckmnews

നാഷണൽ സയൻസ് ഡേ എക്സ്പോ സംഘടിപ്പിച്ചു:


തവനൂർ: നാഷണൽ സയൻസ് ഡേയുടെ ഭാഗമായി കടകശ്ശേരി ഐഡിയൽ കാമ്പസിൽ സയൻസ് എക്സ്പോ സംഘടിപ്പിച്ചു.സ്റ്റേറ്റ് സിലിബസ് പിന്തുടരുന്ന ഹൈസ്കൂൾ വിഭാഗം സംഘടിപ്പിച്ച എക്സ്പോ എച്ച് എം ചിത്രഹരിദാസിൻ്റെ അധ്യക്ഷതയിൽ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ സി ബി എസ് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദിൻ്റെ അധ്യക്ഷനയിൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് ഉദ്ഘാടനം ചെയ്തു . പ്രദർശന ഹാളിൽ ഹോളോഗ്രാം, ബർഗളേഴ്‌സ് അലാറം, ഹൈഡ്രോളിക് ലിഫ്റ്റ്, ഇലക്ട്രോസ്കോപ്പ്, ഫയർ അലാറം, വാട്ടർ ഡിസ്‌പെൻസർ,  പ്യൂരിഫയർ, എസ്‌കേലേറ്റർ, വോൾക്കാനോ, പി ഒ വി ഡിസ്പ്ലേ, വൈൻഡ്മിൽ, ഒബ്സ്റ്റക്കിൾ റോബോട്ട്, പർവതവൃഷ്ടി തുടങ്ങിയ പുതുമയുള്ള കാഴ്ചകളൊരുക്കിയ എക്സ്പോ നാലായിരത്തോളം വിദ്യാർത്ഥികൾ സന്ദർശിച്ചു.


വിവിധ സെക്ഷനുകളിലായി സയൻസ് ഡേവീഡിയോ മേക്കിംഗ്, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടന്നു. ബിന്ദു നായർ, ഇ വി ബീനാകുമാരി, ആശാ നായർ, തുടങ്ങിയവർ നേതൃത്വം നൽകി.