09 May 2024 Thursday

ഐഡിയൽ കോളേജ് മാനേജ്മെന്റ് ഫെസ്റ്റ് അസ്ത്ര 2k23 സമാപിച്ചു

ckmnews

ഐഡിയൽ കോളേജ്  മാനേജ്മെന്റ് ഫെസ്റ്റ് അസ്ത്ര 2k23 സമാപിച്ചു


എടപ്പാൾ:തവനൂർ ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റ് (അസ്ത്ര'2k23' ) സമാപിച്ചു.ഫിനാൻസ് ഗെയിം, മാർക്കറ്റിംഗ് ഗെയിം, ട്രഷർ ഹണ്ട്,സ്പോട്ട് ഫോട്ടോഗ്രാഫി, ബെസ്റ്റ് മാനേജർ എന്നീ  വ്യത്യസ്ത മത്സര ഇനങ്ങളിലായി 200 ൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു. ഫെസ്റ്റിനോടനുബന്ധിച്ച് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം സ്വരുപിക്കാൻ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.സമാപന ചടങ്ങ് മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും,സർട്ടിഫിക്കറ്റ്കളും വിതരണം ചെയ്തു.കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. മൊയ്‌ദീൻകുട്ടി അധ്യക്ഷനായി.പ്രിൻസിപ്പാൾ പ്രൊഫ.കോയകുട്ടി, സി ബി എസ്ഇ സീനിയർ പ്രിൻസിപ്പൽ എഫ് ഫിറോസ്, പ്രൊഫ അബ്ദുൽ അലി,അഭിലാഷ് ശങ്കർ,സഹീന,മുഹമ്മദ്‌ മിസ്ഹബ്,വിദ്യാർത്ഥി പ്രധിനിധി ദേവിക എന്നിവർ സംസാരിച്ചു.