09 May 2024 Thursday

പുത്രകാമേഷ്ടിയാഗം:പൊൽപ്പാക്കര നൂപുര കലാക്ഷേത്രത്തിലെ വിദ്യാർത്ഥിനികളുടെ നൃത്ത നൃത്ത്യങ്ങൾ അരങ്ങേറി

ckmnews

പുത്രകാമേഷ്ടിയാഗം:പൊൽപ്പാക്കര നൂപുര കലാക്ഷേത്രത്തിലെ  വിദ്യാർത്ഥിനികളുടെ നൃത്ത നൃത്ത്യങ്ങൾ അരങ്ങേറി 


എടപ്പാൾ:പെരുമ്പറമ്പ് സമ്പൂർണ്ണ പുത്രകാമേഷ്ടിയാഗ സാംസ്ക്കാരിക വേദിയിൽ പൊൽപ്പാക്കര നൂപുര കലാക്ഷേത്രത്തിലെ  വിദ്യാർത്ഥിനികളുടെ നൃത്ത നൃത്ത്യങ്ങൾ ഹൃദ്യമായി .പൊൽപ്പാക്കര ജിഷ രാജേഷും സംഘത്തിൻ്റെ തിരുവാതിരക്കളിയും അരങ്ങേറി.നൂപുര കലാക്ഷേത്രത്തിലെ വിദ്യാർത്ഥിനിയും മാറഞ്ചേരി ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും മാറഞ്ചേരി തെക്കേക്കര സുരേഷിൻ്റേയും റീജയുടെയും മകളുമായ സർഗ്ഗ സുരേഷിൻ്റെ അമ്പത്തി അഞ്ചാമത്തെ നൃത്തവേദിയായിരുന്നു.സർഗ്ഗ സുരേഷിനെ യാഗം ചെയർമാൻ ഡോ. സർ, കെ.വി. കൃഷ്ണൻ ആദരിച്ചു. നൂപുര കലാക്ഷേത്ര ഗുരുനാഥ ജിഷ രാജേഷിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കണ്ണൻ പന്താവൂർ ഇവർക്ക് ഉപഹാരം നൽകി. നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ച എല്ലാ വിദ്യാർത്ഥിനികൾക്കും യാഗ കമ്മറ്റി ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി.തുടർന്ന് കാലടി ശിവക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളിയും അരങ്ങേറി. ഇവർക്കുള്ള ഉപഹാരം പരമേശ്വരൻ നമ്പൂതിരി, ടി.പി.കുമാരൻ, ടി.പി.മാധവൻ തുടങ്ങിയവർ നൽകി