09 May 2024 Thursday

മാപ്പിള കലാ അക്കാദമി ഖത്തർ:ഇശൽ വഴികളിലൂടെ ഒ.എം'പോസ്റ്റർ പ്രകാശനം ചെയ്തു.

ckmnews

മാപ്പിള കലാ അക്കാദമി ഖത്തർ:ഇശൽ വഴികളിലൂടെ ഒ.എം'പോസ്റ്റർ പ്രകാശനം ചെയ്തു.


ദോഹ:പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന മാപ്പിള കവി ഒഎം കരുവാരക്കുണ്ടിന്റെ പാട്ട് വഴികളെ ആസ്പദമാക്കി അക്കാദമി നിർമ്മിക്കുന്ന ഡോക്യുമെന്ററിയുടെ ലോഗോ പ്രകാശനവും പ്രിയ കവിക്ക് സ്നേഹാദരവുമായി  ഖത്തറിലെ മാപ്പിളപ്പാട്ട് സ്നേഹികളുടെ കൂട്ടായ്മയായ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന 'ഇശൽ വഴികളിലൂടെ 

ഒ എം'പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു .  അക്കാദമി രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ അബ്ദു റഊഫ് കൊണ്ടോട്ടി,അക്കാദമി കൺവീനറും പ്രോഗ്രാം മെയിൻ സ്‌പോൺസറുമായ സ്കൈ വേ ഗ്രൂപ്പ് എംഡി ശംസുദ്ധീൻ സ്കൈ വേ , പ്രോഗ്രാം അസ്സോസിയേറ്റ് സ്പോൺസർ അൽ സുവൈദ്  ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ റസാഖ് തുടങ്ങിയവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ മുഹ്‌സിൻ തളിക്കുളം , സെക്രട്ടറി നവാസ് ഗുരുവായൂർ ,ട്രഷറർ ബഷീർ അമ്പലത്ത്‌, ഓർഗനൈസിംഗ് സെക്രട്ടറി ഷെഫീർ വാടാനപ്പള്ളി തുടങ്ങിയവർ സംസാരിച്ചു .മാർച്ച് 2 ന് വ്യാഴാഴ്ച്ച വൈകീട്ട് 6-30 ന് ഐസിസി അശോക ഹാളിൽ നടക്കുന്ന സ്നേഹാദരത്തിൽ കവിയുടെ സാനിധ്യത്തിൽ ഖത്തറിലെ പ്രമുഖ ഗായകർ ഒഎം കരുവാരകുണ്ടിന്റെ തൂലികയിൽ നിന്നും ഈണം കൊണ്ട ഇമ്പമാർന്ന ഗാനങ്ങൾ ആലപിക്കും.പ്രവേശനം സൗജന്യമാണെന്ന്  സംഘടകർ അറിയിച്ചു.