09 May 2024 Thursday

യൂത്ത് ലീഗിന്റെ സമരപോരാളി മുസ്തഫ മുത്തുവിന് തവനൂരിൽ സ്വീകരണം നൽകി

ckmnews


എടപ്പാൾ :യൂത്ത് ലീഗ് സെക്രട്ടറിയേറ്റ്   മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് കള്ള കേസ് ചുമത്തി 14 ദിവസം തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ റിമാന്റ് കഴിഞ്ഞു ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയ യൂത്ത്  ലീഗ് തവനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മുസ്തഫ മുത്തുവിന് യൂത്ത് ലീഗ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകി.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉത്ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആർ.കെ.ഹമീദ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ വി.പി.എ.റഷീദ്, ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ട്രെഷറർ യൂനുസ് പാറപ്പുറം, തവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി.എസ്.ശിഹാബ് തങ്ങൾ, സെക്രട്ടറി റാഫി അയങ്കലം, അഷ്‌റഫ്‌ മാണൂർ,ജില്ലാ എം.എസ്.എഫ്. വൈസ് പ്രസിഡന്റ്‌ ഹസ്സൈനാർ നെല്ലിശേരി,ഷാഫി അയങ്കലം എന്നിവർ പ്രസംഗിച്ചു.

 ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അക്ബർ കുഞ്ഞു,ഉണ്ണിമരക്കാർ,വികെഎ മജീദ്,റാഷിദ്‌ സി.എം,നൗഫൽ അതളൂർ, മുഹമ്മദ്‌ കുട്ടി പെരുമ്പറമ്പ്,ഖാദർ മദിരശ്ശേരി, മുജീബ് മറവഞ്ചേരി,നസി ആലത്തിയൂർ,ഹുസൈൻ നരിപറമ്പ്, ഫൈസൽ സി.പി, താജു മറവഞ്ചേരി, സുലൈമാൻ മൂതൂർ,ഗഫൂർ മണൂർ, റൗഫ് വെള്ളഞ്ചേരി എന്നിവർ നേതൃത്വം നൽകി.