26 April 2024 Friday

വീടിന്റെ ടെർസിന് മുകളിൽ നിന്ന് വീണ് തലക്ക് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ചങ്ങരംകുളം കിഴിക്കര സ്വദേശി മരിച്ചു

ckmnews

വീടിന്റെ ടെർസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു

എടപ്പാൾ: വീടിന്റെ ടെർസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന  ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പിൽ ജലീൽ (39)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഏതാനും ദിവസം മുമ്പ് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെറ്റി താഴെ വീണ ജലീലിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് കുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച 5 മണിക്ക്
കോക്കൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിയിൽ ഖബറടക്കം നടക്കും.ഭാര്യ: ഹഫ്നത്ത്.മക്കൾ: ഹയ നൗറിൻ,ഹന നൗറിൻ,ഹാമിഷ്.