09 May 2024 Thursday

പരിരക്ഷ ബന്ധു സംഗമം: പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി

ckmnews


എടപ്പാൾ: പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമത്തിൻ്റെ മുന്നോടിയായി തെരഞ്ഞെടുത്ത പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി.

മാർച്ച് നാലിന് കുളങ്കര ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് വട്ടംകുളം പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമത്തിൻ്റെ മുന്നോടിയായിട്ടാണ് തെരഞ്ഞെടുത്ത പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർ മാർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകുന്നത്. ഒരു വാർഡിൽ നിന്നും 2 പേരെയാണ് പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർമാരായി തെരഞ്ഞെടുത്തിട്ടുള്ളത്. പാലിയേറ്റീവ് രംഗത്ത് ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തു പിടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വട്ടംകുളം സി.പി.എൻ.യു.പി സ്ക്കൂളിൽ നടന്ന പരിപാടി പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ് അദ്ധ്യക്ഷത വഹിച്ചു.വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം

മെഡിക്കൽ ഓഫീസർ ഫസലുറഹ്മാൻ മുഖ്യാത്ഥിയായിരുന്നു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി.രേഖ സ്വാഗതവും സൈക്കോളജിക്കൽ ട്രെയിനർ റഷീദ് ക്ലാസിന് നേതൃത്വവും നൽകി.ചടങ്ങിൽ പാലിയേറ്റീവ് രംഗത്ത് വേറിട്ട പ്രവർത്തനം നടത്തുന്ന  എടപ്പാൾ സ്വാന്ത്വനം പാലിയേറ്റീവ് സെക്രട്ടറി ഇ.എസ്.സുകുമാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.