09 May 2024 Thursday

ചേകനൂർ എ. ജെ. ബി സ്കൂളിന്റെ 97ാം വാർഷികം വിപുലമായി ആഘോഷിച്ചു

ckmnews



എടപ്പാൾ:എ ജെ ബി സ്കൂൾ ചേകന്നൂർ 97ാം വാർഷികം ആഘോഷിച്ചു.വാർഡ് മെമ്പർ ശ്രീജ പാറക്കലിന്റെ അധ്യക്ഷതയിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.ജയേന്ദ്രൻ മേലെഴിയം മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക സലീമ പി  റിപ്പോർട്ട് അവതരിപ്പിച്ചു.എൻഡോമെന്റ് വിതരണം എടപ്പാൾ എ. ഇ. ഒ നാസർ മാസ്റ്റർ നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന എടപ്പാള്‍ എ. ഇ. ഒ നാസര്‍ മാസ്റ്റര്‍ക്ക്  സ്കൂളിന്റെ സ്നേഹോപഹാരം മാനേജ്മെന്റ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ  നൽകി.നാലാം ക്ലാസ്സ് &  കെ ജി കുട്ടികൾക്ക് കോൺവെക്കേഷൻ സെറിമണി നടത്തി. വിവിധ ഇനങ്ങളിലായി മത്സരിച്ച വിദ്യാർത്ഥികൾക്ക്  സമ്മാനദാനം എടപ്പാൾ ബി. പി. സി ബിനീഷ് ടി. പി നൽകി. പത്മിനി ടീച്ചർ,അക്ബർ പനച്ചിക്കൽ, ബഷീർ കക്കടിക്കൽ, വി. വി. എം മുസ്തഫ, അൻവർ പാച്ചത്ത്, അനിൽ ടി. പി, ഫൈസൽ സി. വി, സുഹറ തുടങ്ങിയവർ സംസാരിച്ചു.കുട്ടികളുടെ വിവിധയിനം പരിപാടികളും  അരങ്ങേറി. പ്രേമകുമാരി, സതി സി. പി, അഹന്യ,മുഹ്സിന,ഫൈസൽ, ഷറഫുദ്ദീൻ, പ്രിയ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.