09 May 2024 Thursday

പെരുമ്പറമ്പിൽ പുത്രകാമേഷ്ടിയാഗത്തിന് തിരിതെളിഞ്ഞു മഹായാഗം നൂറ്റാണ്ടുകൾക്കു ശേഷം കേരളത്തിലാദ്യം:ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

ckmnews

പെരുമ്പറമ്പിൽ പുത്രകാമേഷ്ടിയാഗത്തിന് തിരിതെളിഞ്ഞു


മഹായാഗം നൂറ്റാണ്ടുകൾക്കു ശേഷം കേരളത്തിലാദ്യം:ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു


എടപ്പാൾ: നൂറ്റാണ്ടുകൾക്കു ശേഷം കേരളത്തിലാദ്യമായി നടക്കുന്ന  പുത്രകാമേഷ്ടിയാഗത്തിന് പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ തിരിതെളിഞ്ഞു.ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.യാഗസമിതി ജന.കൺവീനർ അഡ്വ.കെ.ടി.അജയൻ അധ്യക്ഷനായി.പത്മവിഭൂഷൻ ഇ.ശ്രീധരൻ, മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, തൃക്കൈക്കാട് മഠം നാരായണ ബ്രഹ്മാനന്ദ തീർത്ഥ എന്നിവർ മുഖ്യാതിഥികളായി.മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ, ഡപ്യൂട്ടി കമ്മീഷണർ ടി.സി.ബിജു,തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി,കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസ് ലം തിരുത്തി, സി.ഹരിദാസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.പി.വിദ്യാധരൻ, രജനി,കവി സി.വി.ഗോവിന്ദൻ,വി.ടി.ജയപ്രകാശൻ, യാഗസമിതി ചീഫ് കോ-ഓർഡിനേറ്റർ പി.എം.മനോജ് എമ്പ്രാന്തിരി,കെ.എം.പരമേശ്വരൻ നമ്പൂതിരി,കുറുങ്ങാട് വാസുദേവൻ നമ്പൂതിരി,നാറാസ് ഇട്ടിരവി നമ്പൂതിരി, യാഗസമിതി ചെയർമാൻ കെ.വി.കൃഷ്ണൻ, ട്രഷറർ യു.വിശ്വനാഥൻ,ടി.പി.മാധവൻ,ടി.പി.കുമാരൻ,വിജയൻ ഗുരുസ്വാമി എന്നിവർ പ്രസംഗിച്ചു.നേരത്തെ പഴയ ബ്ലോക്ക് ജംങഷനിൽ നിന്ന് വാദ്യഘോഷങ്ങൾ,മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രക്കു ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.ഉദ്ഘാടനത്തിനു ശേഷം യജമാനനും പത്‌നിയും യാഗശാലയിൽ പ്രവേശിച്ചു. രാവിലെ യാഗശാലയിൽ കലവറ നിറക്കലും നടന്നു.