26 April 2024 Friday

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

ckmnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻ ദാസ് ഉദ് ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൊഴിൽ, കാർഷിക മേഖലകൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ഈ വർഷം  നടപ്പിലാക്കാൻ ആലോചനയുണ്ടന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി വി സുബൈദ, മജീദ് കഴുങ്ങിൽ, സി പി നസീറ, അസ് ലാം തിരുത്തി തുടങ്ങിയ വരും ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എൻ ആർ അനീഷ്, ഇ കെ ദിലീഷ്,പ്രേമലത തുടങ്ങിയവർ സംസാരിച്ചു.