09 May 2024 Thursday

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗത്തിന് ചൊവ്വാഴ്ച തുടക്കം

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗത്തിന് ചൊവ്വാഴ്ച തുടക്കം


എടപ്പാൾ:പതിറ്റാണ്ടുകൾക്ക് ശേഷമാദ്യമായി കേരളത്തിൽ നടക്കുന്ന പുത്രകാമേഷ്ടിയാഗത്തിന് മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ചൊവ്വാഴ്ച  വൈകുന്നേരം തുടക്കമാകും.എടപ്പാൾ  ടൗണിൽ നിന്ന് പഞ്ചവാദ്യം, മുത്തുക്കുടകൾ, നാടൻ  കലാ പ്രകടനങ്ങൾ എന്നിവയോടെ ആരംഭിക്കുന്ന  സാംസ്‌കാരിക ഘോഷയാത്ര യാഗഭൂമിയിലെത്തുന്നതോടെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. ശകരാചാര്യ പരമ്പയിൽ പ്പെട്ട 

മുഞ്ചിറ മഠു  മൂപ്പിൽ സ്വാമിയാർ  ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ , തൃക്കൈക്കാട്ട് മ ഠം സ്വാമിയാർ  ശ്രീമദ് നാരായന്ന ബ്രാനന്ദ  തീർത്ഥ മെട്രോ മാൻ പത്മവിഭൂഷൺ ഇ.ശ്രീധരൻ, സിനിമാ താരങ്ങളായ മാമുക്കോയ, ഊർമിള ഉണ്ണി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, എം.ആർ. മുരളി, രാഹുൽ ഈശ്വർ തുടങ്ങി സാമൂഹിക- സാംസ്കാരിക- ആത്മീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും, തുടർന്ന് യാഗയജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരിയും പത്‌നി ശ്രീഷ അന്തർജനവും യാഗശാലയിൽ പ്രവേശിക്കുന്ന ചടങ്ങ് നടക്കും.  രാവിലെ മുതൽ കലവറ നിറക്കലുമുണ്ടാകും.ബുധനാഴ്  രാവിലെ ആറിന് അരണി കടഞ്ഞ് യാഗാഗ്നി ജ്വലിപ്പിച്ച ശേഷം യാഗശാലയിൽ സവനങ്ങൾക്ക് തുടക്കമാകും.രാവിലെ ഏഴ് മണി, പത്തുമണി, ഉച്ചക്ക് ഒരു മണി  എന്നിങ്ങനെ മൂന്നു സവനങ്ങളാണ് ഒരു ദിവസം യാഗശാലയിൽ നടക്കുക. ഇതിൽ                                സത്സന്താനലബ്ധിയാഗ്രഹിക്കുന്ന ദമ്പതിമാർക്ക് പങ്കെടുക്കാം(താൽപര്യമുള്ളവർ puthrakaneshtiyagam.com 

എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം )

ഏഴു ദിവസങ്ങളിലായി 21 സവനങ്ങളാണ് നടക്കുക.വൈകുന്നേരം ആറിന് ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാവിഷ്ണുപൂജയും വേദിയിൽ തിരുവാതിരക്കളി, യോഗ പ്രദർശനം എന്നിവയും  നടക്കും. 23 - ന് വേദിയിൽ സന്താനഗോപാലം കഥകളി, 24-ന് വേട്ടക്കരൻ പാട്ട്,ഭരതനാട്യം,തിരുവാതിര കളി, ഭക്തിഗാനമേള, 25-ന് ഭഗവതിപ്പാട്ട്, കളരിപ്പയറ്റ് പ്രദർശനം, 26-ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ  മഹാഭഗവതി സേവ, നൃത്ത നൃത്യങ്ങൾ, 27-ന് അയ്യപ്പൻ പാട്ട്, പത്മശ്രീ രാമചന്ദ്രപ്പുലവരുടെ അയ്യ ചരിതം തോൽപ്പാവക്കൂത്ത്  മറ്റു   സെമിനാറുകൾ എന്നിവ നടക്കും.23-ന് എല്ലാ ദിവസവും പി.എം. മനോജ്  എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ  അഷ്ടദ്രവ്യമഹാഗണപതിഹോമവു ദക്ഷിണാമൂർത്തി പൂജയുമുണ്ടാകും.എല്ലാ ദിവസവും അന്നദാനവും നടക്കും