26 April 2024 Friday

പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പന്‍ വലയില്‍;കരയിൽ എത്തിച്ചത് കെട്ടിവലിച്ച്

ckmnews

പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പന്‍ വലയില്‍;കരയിൽ എത്തിച്ചത് കെട്ടിവലിച്ച്


പൊന്നാനിയില്‍ 500 കിലോയുള്ള കട്ടക്കൊമ്പന്‍ മത്സ്യം വലയിലായി.പൊന്നാനിയില്‍ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബര്‍ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പന്‍ ലഭിച്ചത്.ഭാരക്കൂടുതല്‍ കാരണം വള്ളത്തിന് പിന്നില്‍ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്.ഇത്രയും തൂക്കമേറിയ കട്ടക്കൊമ്പനെ ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് ഈയിനത്തില്‍പെട്ട 160 കിലോ വരുന്ന മത്സ്യം ലഭിച്ചിരുന്നു. കടല്‍ പ്രക്ഷുബ്‌ധമാകുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരാറുണ്ട്.കൊമ്പന്‍ അതിനായി ഉപരിതലത്തിലെത്തിയപ്പോഴാകും വലയില്‍ കുരുങ്ങിയതെന്നാണ് നിഗമനം. നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ മുകളിലെ താടിയെല്ലും കട്ടിയുള്ള ചര്‍മവുമാണ് ഇതിന്‍റെ പ്രത്യേകത.കേരളതീരത്ത് ഇത്തരം മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു