09 May 2024 Thursday

ഇ പി എസ് ഒ എ പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാളിൽ നടന്നു

ckmnews

ഇ പി എസ് ഒ എ പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാളിൽ നടന്നു


എടപ്പാൾ: ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ് ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാളിൽ നടന്നു. ദേവദാസ് ഡി വൺ അധ്യക്ഷത വഹിച്ച പരിപാടി രാവീൻ കുട്ടി അക്ബർ ഉദ്ഘാടനം ചെയ്തു. റഷീദ് സിറ്റി ലൈറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.  ഓൺലൈൻ മാർക്കറ്റ് വിലയിൽ തന്നെ ഷോപ്പുകളിൽ മെറ്റീരിയൽ ലഭ്യമാക്കുകയും കസ്റ്റമേഴ്സിനും മികച്ച സർവീസ് നൽകുന്നതിന് കച്ചവക്കാർക്ക് കഴിയുമെന്നും ബി എൽ ഡി സി പ്രൊഡക്ടുകൾക്ക് ടാക്സ് കുറച്ചാൽ കസ്റ്റമേഴ്സിനെ കൂടുതൽ ഉപകാരപ്രദമാകും എന്നും സമ്മേളനം വിലയിരുത്തി. ഹൈദർ  ഷഫ്ക്ക റിട്ടേണിംഗ് ഓഫീസർ ആയ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അഷറഫ് ഇൻപീരിയൽ ജനറൽ സെക്രട്ടറിയായി അജ്മൽ ലിംറയേയും ട്രഷററായി നിയാസ് ബിസ്മിയെയും തെരഞ്ഞെടുത്തു ജില്ലാ കൗൺസിൽ മെമ്പർമാരായി റഷീദ് സിറ്റി ലൈറ്റ് ശഹീദുള്ള ഷോപ് സൺ കബീർ .ഷാജിയ എന്നിവരെ തെരഞ്ഞെടുത്തു.അഷറഫ് ഇൻപീരിയൽസ് സ്വാഗതവും നിയാസ് ബിസ്മി നന്ദിയും പറഞ്ഞു