09 May 2024 Thursday

ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം എടപ്പാൾ പഞ്ചായത്തിന്

ckmnews


എടപ്പാൾ: ഗ്രാമ പഞ്ചായത്തിന് സ്വരാജ് ട്രോഫി പുരസ്‌കാരം.മലപ്പുറം ജില്ലയിലെ മികച്ച പഞ്ചായത്തായി എടപ്പാൾ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നതിന് നൽകിവരുന്നതാണ് സ്വരാജ് ട്രോഫി പുരസ്കാരം. ആനക്കയം ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം 

ഈ മാസം 19ന് പാലക്കാട്‌ ചാലിശ്ശേരിയിൽ നടക്കുന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. മൂന്നുതവണ മഹാത്മാ പുരസ്കാരവും എടപ്പാൾ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.