09 May 2024 Thursday

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം: പതാക ദിനം ആചരിച്ചു

ckmnews



എടപ്പാൾ: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പതാക ദിനം നടത്തി.75 വർഷങ്ങളെ ഓർമിപ്പിച്ചു 75 പതാകകൾ ഉയർത്തിയാണ് പരിപാടി നടത്തിയത്.                    മാണൂരിൽ നടത്തിയ പരിപാടി മുതിർന്ന മുസ്ലിം ലീഗ് നേതാവ് കെ. കെ. ഹൈദ്രോസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി. പി. ബാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പത്തിൽ അഷ്‌റഫ്‌, അഷ്‌റഫ്‌ മാണൂർ, വി.വി എം. മുസ്തഫ, യു. വി.സിദ്ദിഖ്, അബ്‌ദുല്ല കുട്ടി മാസ്റ്റർ, ഹൈദർ നെല്ലിശ്ശേരി, ഉമ്മർ മാണൂർ, പി. എച്ഛ്. അനീഷ് വട്ടംകുളം, മുഹമ്മദലി കാര്യാട്ട്, ഗഫൂർ മാണൂർ, അസീസ് മാണൂർ, മൊയ്‌ദു ബിൻ കുഞ്ഞുട്ടി, അബ്ദുള്ള കുട്ടി, അസീസ്. പി  തുടങ്ങി യവർ പങ്കെടുത്തു