26 April 2024 Friday

ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ദലിത് യുവതി ചങ്ങരംകുളത്ത് വിവാഹ നിശ്ചയ തലേന്ന് യുവാവ് അറസ്റ്റിൽ

ckmnews

ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ദലിത് യുവതി 

ചങ്ങരംകുളത്ത് വിവാഹ നിശ്ചയ തലേന്ന് യുവാവ് അറസ്റ്റിൽ

ചങ്ങരംകുളം : പീഡന പരാതിയുമായി ദലിത് യുവതി പോലീസിനെ സമീപിച്ചതിനെ തുടർന്ന് വിവാഹ നിശ്ചയ തലേന്ന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.ചങ്ങരംകുളത്തിനടുത്ത കോക്കൂർ കണ്ണത്ത് വളപ്പിൽ മുഹമ്മദ് അൻസാർ (27) നെയാണ് തിരൂർ ഡി.വൈ. എസ്.പി യുടെ നിർദ്ദേശാനുസരണം ചങ്ങരംകുളം പോലീസ് അറസ്റ്റു ചെയ്തത്.തമിഴ്നാട് സ്വദേശിനിയായ ദലിത് യുവതി കുറച്ചു കാലമായി യുവാവിന്റെ വീടിനടുത്താണ് താമസം.അവിടെ വെച്ചുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി.അറസ്റ്റിലായ യുവാവിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.