09 May 2024 Thursday

എൽ ഡി എഫ് മെമ്പർമാരുടെ സമരം ജാള്യത മറക്കാൻ വേണ്ടി:വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ckmnews

എൽ ഡി എഫ് മെമ്പർമാരുടെ സമരം ജാള്യത മറക്കാൻ വേണ്ടി:വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 


എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ പുതിയ ഭരണസമിതി നിലവിൽ വന്ന ആദ്യ വർഷം തന്നെ ബോർഡ് തീരുമാനമെടുത്ത പദ്ധതിയാണ് "സുകൃതം പദ്ധതി "പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം നിലകൊള്ളുന്ന സ്ഥലവും, ആരോഗ്യകേന്ദ്രം, സബ് സെന്ററുകൾ, ഹോമിയോ ഡി സ്പെൻസറികൾ,സ്കൂളുകൾ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ഉദാരമനസ്കരായ സുമനസ്സുകൾ സൗജന്യമായി നൽകിയതായിരുന്നു,അവർ നൽകിയ സ്ഥലങ്ങളിൽ കെട്ടിപ്പടുത്ത പൊതുജനോപകാരപ്രദമായ സേവനങ്ങൾ നൽകിവരുന്ന കെട്ടിടങ്ങൾക്കു മുമ്പിലുയർത്തിയ കവാടത്തിൽ, അതാത് സ്ഥലങ്ങൾ നൽകിയ വരുടെ പേരുകൾ നാമകരണം ചെയ്യുകയെന്നത് ഭരണാസമിതിയുടെ മാത്രം തീരുമാനമായിരുന്നില്ല,അത് പൊതുസമൂഹത്തിൽനിന്ന് കൂടി ഉയർന്നു വന്ന ആവശ്യമായിരുന്നു,ഇത്രയും ഉദാര മനസ്സ് കാണിച്ചആ മഹൽ വ്യക്തിത്വങ്ങളുടെ സ്മരണകൾ നിലനിര്ത്താനും തധ്വാര വരും തലമുറകളിൽ ഈ നന്മകൾ കൊണ്ട് നല്ലൊരു മാർഗദർശനം നൽകാനുംകൂടി ലക്ഷ്യം വെച്ചാണ് പഞ്ചായത്ത്‌ ബോർഡ് അങ്ങിനെയൊരു തീരുമാനമെടുത്തത്,ഐക്യ കണ്ടേനെ എടുത്ത ആ തീരുമാനങ്ങൾ നടപ്പിലാക്കുകവഴി സമൂഹത്തിൽനിന്നും നല്ല അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി,അതിൽ അസൂയ പൂണ്ട എൽ ഡി എഫ് മെമ്പറാന്മാരുടെ ലീഡർ ആയ മുതിർന്ന അംഗം നാട്ടിൽ സ്പർദ്ധ ഉണ്ടാകുന്നതിനു വേണ്ടി പഞ്ചായത് കവാടത്തിൽ സ്ഥാപിച്ച ബോർഡിനെതിരെ പരാതി നൽകുകയും, ആ പരാധി വിവരകാശപ്രകാരം പരസ്യമാക്കി പൊതു സമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്തപ്പോൾ വീണ്ടും സ്ഥാപിച്ച എല്ലാ ബോർഡുകൾക്കെതിരെയും മന്ത്രിക്കുവരേ പരാതി നൽകുന്ന പ്രവണതയുമുണ്ടായി,ബോർഡ് യോഗത്തിൽ അനാവശ്യ ബഹളങ്കളുണ്ടാക്കി അജണ്ടയിലില്ലാത്ത കാര്യങ്ങളിൽ ചർച്ചകൾക്കു സമ്മർദ്ദം ചെലുത്തി, വളരെ അടിയന്തിരമായി മാർച്ച്‌ മാസത്തിനുള്ളിൽ നടപ്പിൽ വരുത്തേണ്ട പദ്ധതികൾക്കു ചിലവഴിക്കേണ്ട ഫണ്ടുകളെ മരവിപ്പിക്കുന്ന വിധത്തിൽ ചർച്ച വഴിതിരിച്ചു വിടാനും ശ്രമം നടന്നു,ബോർഡ് യോഗത്തിൽ വന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളിലേക്ക് ചർച്ച വലിച്ചുനീട്ടി കാര്യമാത്രപ്രസക്തമായ വിഷയങ്ങളിലേക്ക് കടക്കാൻ തടസ്സപ്പെടുത്തുമാറു സമയം നഷ്ടപ്പെടുത്തുന്ന പ്രവണതയും ഏറി വരുകയാണ്,ഏറെക്കാലം 40വർഷമായി പഞ്ചായത്ത്‌ തുടർച്ചയായി ഭരിച്ചിട്ടും സഭമര്യാദകളുടെ ബാലപാഠം പോലും കൈവരിയ്ക്കാൻ കഴിയാത്തതിൽ അതിയായ ദുഖമുണ്ട്, പരിണിത പ്രഞ്ഞരായ പക്വമാതികളായ പാർട്ടിയുടെ ഉന്നത നേതൃത്വങ്ങൾ ഇടപെട്ടു ഇത്തരം നയങ്ങളിൽ നിന്നു ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്,വികസനകാര്യങ്ങളിൽ രാഷ്ട്രീയ നിറം നോക്കാതെ ജനങ്ങൾക് വേണ്ടി ഒറ്റകെട്ടായി പ്രവർത്തിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്ത് വരണമെന്ന് പ്രസിഡണ്ട് പറഞ്ഞു