ഇടപ്പാളയം പ്രിമിയർ ലീഗ് ദുബായിൽ നടക്കും

ദുബായ്/എടപ്പാൾ: ഇടപ്പാളയം ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരി 26 ന് ദുബായിലെ മിർദിഫ് ഗ്രീൻ സോൺ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. 'കെഫ'യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു എ ഇ യിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന ഇടപ്പാളയം പ്രിമിയർ ലീഗിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കഴിഞ്ഞ ദിവസം അജ്മാനിൽ വെച്ച് നടന്നു. കൈരളി ടി വി റിപ്പോർട്ടർ ജമാൽ വട്ടംകുളം ലോഗോ പ്രകാശനം നിർവഹിച്ചു.
ഫക്രുദ്ധീൻ നെല്ലിശ്ശേരി ചെയർമാനായും യൂനുസ് വട്ടംകുളം കൺവീനറായും നേതൃത്വം കൊടുക്കുന്ന 31 അംഗ സ്വാഗതസംഘത്തെ യോഗം തെരഞ്ഞെടുത്തു.
ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജാഫർ ശുകപുരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കാഞ്ചേരി മജീദ് സ്വാഗതം ആശംസിച്ചു. കമ്മിറ്റി രൂപീകരണത്തിന് നൗഷാദ് പി എസ്, ശറഫുദ്ധീൻ സി വി എന്നിവർ നേതൃത്വം നൽകി.
നിയാസ് ബാബു, അസീസ് കെ പി, ഹൈദർ അലി, ഉദയകുമാർ, ബഷീർ കെ ടി എസ്, ഷബീർ ഓൾഡ് ബ്ലോക്ക്, അബൂബക്കർ പി എം, ശറഫുദ്ധീൻ നെല്ലിശ്ശേരി എന്നിവർ സംസാരിച്ചു.