26 April 2024 Friday

ജനദ്രോഹബഡ്ജറ്റ്:യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

ckmnews

ജനദ്രോഹബഡ്ജറ്റ്:യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:ജനജീവിതം ദുസ്സഹമാക്കുന്ന ഇടതുപക്ഷ ജനദ്രോഹ കൊള്ള ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ്‌ ആലംകോട് - നന്നംമുക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ  ചങ്ങരംകുളത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.ബഡ്ജറ്റ് കോപ്പി കത്തിച്ചു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.നാഹിർ ആലുങ്ങൽ,സലിം ചങ്ങരംകുളം, നിധിൻ ബാസ്കർ , ലിജേഷ് തുടങ്ങിയവർ സംസാരിച്ചു