26 April 2024 Friday

വെഞ്ഞാറുമൂട് ഇരട്ട കൊലപാതകം:ഡിവൈഎഫ്ഐ പ്രതിഷേധ ജ്വാല തെളിയിച്ചു

ckmnews

*വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഡിവൈഎഫ്‌ഐ വട്ടംകുളത്ത്‌ യുവജന പ്രതിഷേധ ജ്വാല തെളിയിച്ചു*


എടപ്പാൾ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസിന്റെ കഠാര രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ വട്ടംകുളം മേഖലകമ്മിറ്റി വട്ടംകുളത്ത്‌ യുവജന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡൻ്റ് എ സിദ്ദീഖ്‌, മേഖല സെക്രട്ടറി  സുജിത്‌ കാരാട്ട്‌, ഇ പി സുധി,  എം എ നവാബ്‌, താഹിർ എന്നിവർ സംസാരിച്ചു.