08 May 2024 Wednesday

അയിലക്കാട് അയ്യപ്പൻ കാവ് പൂരം നാളെ നടക്കും

ckmnews



എടപ്പാൾ: അയിലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രോത്സവം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും.വിശേഷാൽ പൂജകൾക്ക് ശേഷം കടവനാട് ആറ്റുപുറം കലാക്ഷേത്രയുടെ ചെണ്ടമേളം,പറവെപ്പ്,തുടർന്ന് എഴുന്നൊള്ളിപ്പ്, മേളം എന്നിവ നടക്കും തുടർന്ന് ദേശക്കാരുടെ പൂതനും തിറയാട്ടവും  ചേരിങ്ങൽ വരവ് കമ്മിറ്റി ഒരുക്കുന്ന തിത്തേരികൂടയും കലാരൂപങ്ങളും വാദ്യമേളങ്ങളും ഒരുമ അയലക്കാട് ഒരുക്കുന്ന തമ്പോലയിലെ രാജകീയ നാദം എൻ എം കെ തമ്പോലം ശിവശക്തി വരവ് കമ്മിറ്റി ഒരുക്കുന്ന വി എൻ കെ തമ്പോലം നാട്ടുകൂട്ടം കമ്മിറ്റിയുടെ കരിങ്കാളിക്കൂട്ടം വരവ് ചേവ് ഉത്സവ ആഘോഷ കമ്മിറ്റി ഒരുക്കുന്ന ശിങ്കാരിമേളം കിഴക്കുംഭാഗം വരവ് കമ്മിറ്റിയുടെ തിരയാട്ടം കോട്ടമുക്ക് വരവ് കമ്മിറ്റിയുടെ കാവടി തംബോലം രാത്രി 9 മണിക്ക് ആലങ്കോട് മണികണ്ഠൻ ശുകപുരം രഞ്ജിത്ത് എന്നിവരുടെ ഡബിൾ തായമ്പക രാത്രി 10ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും നടക്കും പുലർച്ചെ എഴുന്നള്ളിപ്പോടെ കൂടി പൂരം മഹോത്സവത്തിന് സമാപനമാകും