26 April 2024 Friday

ഡോ. ടി എൻ വിദ്യയെ വട്ടംകുളം ഗ്രാമീണ വായനശാല അനുമോദിച്ചു

ckmnews

ഡോ. ടി എൻ വിദ്യയെ വട്ടംകുളം ഗ്രാമീണ വായനശാല അനുമോദിച്ചു


എടപ്പാൾ: ആയുഷ് കേരള ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ മികച്ച ഡോക്ടറായി തെരഞ്ഞെടുത്ത വട്ടംകുളത്തെ ഡോ. ടി.എൻ വിദ്യയെ വട്ടംകുളം ഗ്രാമീണ വായനശാല അനുമോദിച്ചു.യോഗം പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ഇ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ, സിത്താര,പി.വി.നാരായണൻ , മലയത്ത് പരമേശ്വരൻ എം.എ നവാബ് എന്നിവർ സംസാരിച്ചു.വായനശാല സെക്രട്ടറി പി.എൻ ദിവാകരൻ സ്വാഗതവും അരവിന്ദ് വട്ടംകുളം നന്ദിയും പറഞ്ഞു