26 April 2024 Friday

നിർധനരായ കുടുംബത്തിന് തയ്യൽ മെഷീൻ വിതരണം ചെയ്ത് വിദ്യാർത്ഥികൾ

ckmnews

നിർധനരായ കുടുംബത്തിന് തയ്യൽ മെഷീൻ വിതരണം ചെയ്ത് വിദ്യാർത്ഥികൾ


ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി  സ്കൂൾനാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ജീവിതോപാധികൾ കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി  പ്രദേശത്തെ തെരഞ്ഞെടുത്ത ഒരു കുടുംബത്തിന് തയ്യൽ മെഷീൻ കൈമാറി.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പറും വികസനക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാനുമായ ഷരീഫ്

പ്രിൻസിപ്പൽ പി വി വില്ലിംഗ്ടൺ, ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്, എൻ എസ്എസ് കോർഡിനേറ്റർ ജംസിയ ബിപി, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം ഹമീദ് മാസ്റ്റർ, അധ്യാപകരായ സുരേഷ് ബാബു, പ്രിയ കെ , സജ്ന , റംല കെ, ക്രിസ്റ്റീന, ഹൈറുന്നീസ അഹമ്മദ്, ബഷീർ, സുവിത,,അലി പിബി എന്നിവർ ആശംസകൾ അർപ്പിച്ചു.