09 May 2024 Thursday

ജനത കര്‍ഫ്യൂ; ഞായറാഴ്ച്ച മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews

*ജനത കര്‍ഫ്യൂ; ഞായറാഴ്ച്ച മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി*


കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. മാര്‍ച്ച് 22 ഞായറാഴ്ച്ച മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി അറിയിച്ചു.


മുഴുവന്‍ കടകളും അടച്ചു സഹകരിക്കണമെന്ന് കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്താണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. ടി എഫ് സെബാസ്റ്റ്യന്‍, കമലാലയം സുകു, കെ എസ് രാധാകൃഷ്ണന്‍, എം നസീര്‍, പ്രസാദ് ജോണ്‍ മാമ്പ, നജിമുദ്ദീന്‍ ആലംമൂട്, നിജാം ബഷീ, മനോജ്, സുനില്‍ കുമാര്‍, വി എ ജോസ് പി എം എം ഹബീബ്, പി കെ ഹെന്‍ട്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഞായറാഴ്ച്ച സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 22 ഞായറാഴ്ച്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്.