26 April 2024 Friday

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം ബ്രോഷർ പ്രകാശനം ചെയ്തു

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം

ബ്രോഷർ പ്രകാശനം ചെയ്തു


എടപ്പാൾ:പുത്രസൗഭാഗ്യത്തിനും സത് പുത്ര ലബ്ധിക്കുമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ ബ്രോഷർ പ്രകാശനം യാഗ യജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരിക്ക് നൽകി നിർവഹിച്ചു.പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എം.പരമേശ്വരൻ നമ്പൂതിരി അധ്യക്ഷനായി. ഏർക്കര നാരായണൻ നമ്പൂതിരി, യാഗസമിതി വൈസ് ചെയർമാൻമാരായ കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപുരം,  ട്രഷറർ യു.വിശ്വനാഥൻ,കൺവീനർ കണ്ണൻ പന്താവൂർ,സതീഷ് അയ്യാപ്പിൽ,ടി.പി.കുമാരൻ, പി.പി.ചക്കൻകുട്ടി,പാക്കത്തു മണി, കെ.പി.അബ്ദു, കെ.പി.ഗോപിനാഥൻ, ബാബു ആതിര, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.യാഗ വിളംബരം, കാൽനാട്ടൽ കർമ്മം, ഭൂമി പൂജ, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും.യാഗത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ദമ്പതിമാർ puthrakameshtiyagam.com എന്ന വെബ് സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം. ഫോൺ: 8848750288.