26 April 2024 Friday

പതിനായിരങ്ങൾ ഒരുകിയെത്തി:ജനസാഗരം കയ്യടക്കി കണ്ണേങ്കാവ് പൂരം

ckmnews

പതിനായിരങ്ങൾ ഒരുകിയെത്തി:ജനസാഗരം കയ്യടക്കി കണ്ണേങ്കാവ് പൂരം


ചങ്ങരംകുളം:ജനസാഗരം കയ്യടക്കിയ കണ്ണേങ്കാവിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ.കരിങ്കാളിക്കൂട്ടൾക്ക് പുറകെയെത്തിയ ജനസാഗരങ്ങളെ കൊണ്ട് ക്ഷേത്ര പരിസരത്തേക്കുള്ള എല്ലാ റോഡുകളും വീർപ്പുമുട്ടി.ഇരു വിഭാഗങ്ങൾ മത്സരിച്ചൊരുക്കിയ വെടിക്കെട്ട് കാണാൻ വിവിധ ദേശങ്ങളിൽ നിന്ന്  ജനങ്ങൾ ഒഴുകിയെത്തിയതോടെ കണ്ണേങ്കാവും പരിസരവും ജനനിബിഡമായി.വൈകിയിട്ട് 5 മുതൽ രാത്രി 10 മണി വരെയും ചങ്ങരംകുളം മുതൽ എരമംഗലം വരെയുള്ള റോഡിൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.പോലീസും മറ്റു സന്നദ്ധസേന വളണ്ടിയർമാരും മണിക്കൂറുകളോളം ശ്രമിച്ചാണ് പലയിടത്തും ഗതാഗതം സുഗമമാക്കിയത്.