09 May 2024 Thursday

കൊറോണ നിയന്ത്രണം മറികടന്ന് നഗരസഭ കാര്യാലയത്തില്‍ വെല്ലുവിളി പൊന്നാനി സ്വദേശിക്കെതിരെ കേസെടുത്തു

ckmnews

പൊന്നാനി:കൊറോണ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പും നഗരസഭയും എടുത്ത മുന്‍കരുതല്‍ നടപടികളെ മറികടന്ന് നഗരസഭ കാര്യാലയത്തില്‍ വെല്ലുവിളി നടത്തുകയും ജീവനക്കാരെ പരിഹസിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക്കുകയും ചെയ്ത സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്തു.പൊന്നാനി ആല്യമാക്കാനകത്ത് കരീം (40)നെതിരെയാണ് പൊന്നാനി പോലീസ് കേസെടുത്തത്.മാര്‍ച്ച് 20നാണ് കരീം നഗരസഭാ കാര്യാലയത്തിലെ റവന്യൂ വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ടോക്കന്‍ സമ്പ്രദായം മറി കടന്ന് അതിക്രമിച്ച് കടന്ന് ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തത്.ഇതിനെ ചോദ്യം  ചെയ്ത സൂപ്രണ്ടിനോട് അപമര്യാദയായി പെരുമാറുകയും വനിതാ ജീവനക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തത്.കൊറോണയുടെ വ്യാപനത്തെ തടയുന്നതിന് സര്‍ക്കാര്‍ എടുത്ത മുന്‍കരുതല്‍ നടപടികളെ പരസ്യമായി അപഹസിക്കുകയും ചെയ്തെന്നുമാണ് പരാതി.ഇയാള്‍ക്കെതിരെ  നഗരസഭ സൂപ്രണ്ട് പൊന്നാനി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.ഇയാള്‍ വിവിധ ഓഫീസുകളില്‍ ഏജന്റ് ആയി പ്രവൃത്തിക്കുകയും  ജീവനക്കാരോട് മോഷമായി പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ടെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു