26 April 2024 Friday

നരിപ്പറമ്പ് പന്തേപാലത്ത് കാല്‍ നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

ckmnews

നരിപ്പറമ്പ് പന്തേപാലത്ത് കാല്‍ നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു


എടപ്പാള്‍: ദേശീയ പാതയിലെ നരിപ്പറമ്പ് പന്തേപാലത്ത് കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. തവനൂര്‍ തൃപ്പാലൂര്‍ തത്തമ്മേല്‍ വേലായുധന്‍ (69) ആണ് ബു മരിച്ചത്.പന്തേപാലത്ത്  റോഡരികിലൂടെ ഇന്ന് ഉച്ചക്ക് 12 മണിയോടെ നടന്നു വരുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ വേലായുധനെ ഇടിച്ചു തെറിപ്പിക്കുന്നത്.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ.കാര്‍ത്ത്യായനി.മക്കള്‍.മഞ്ജുഷ,മണികണ്ഠന്‍.മരുമക്കള്‍.മുരളീധരന്‍,നിമിഷ.