26 April 2024 Friday

പൊന്നാനി: മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് തുടക്കമായി

ckmnews

പൊന്നാനി: മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് തുടക്കമായി


പൊന്നാനി:  മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾക്ക് പൊന്നാനിയിൽ തുടക്കമായി.  പൊന്നാനി നഗരസഭയിൽ 51 വാർഡുകളിലായി ഇരുപതിനായിരത്തോളം വീടുകളിലും 2500 ഓളം വാണിജ്യ സ്ഥാപനങ്ങളിലും ഹരിത മിത്രം ആപ്പിന്റെ ക്യൂ ആർ കോഡുകൾ ഇതിനോടകം പതിച്ചിട്ടുണ്ട്. ഹരിതകർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണവും യൂസർ ഫീ അടക്കലും ഇനി ഹരിത മിത്രം ആപ്പ് വഴി ആയിരിക്കും.

ഹരിതകേരളം മിഷന് വേണ്ടി കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ് വെയറാണ് ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളും പദ്ധതികളും  മോണിറ്റർ ചെയ്യുന്നതിനായാണ് ഹരിതമിത്രം ആപ്പ്. നഗരസഭയുടെ സേവനങ്ങൾ ലഭിക്കാൻ ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.

തേവർ ക്ഷേത്രം എട്ടാം വാർഡിൽ വെളിച്ചെണ്ണ പറമ്പിൽ ബാലകൃഷ്ണന്റെ വീട്ടിൽ വച്ച് പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീനാസുദേശൻ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർ വി.പി പ്രബീഷ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ ഹാരിഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരയ ഹുസൈൻ, പവിത്രൻ, നവകേരളം ആർ.പി ബവിഷ, തേറയിൽ ബാലകൃഷ്ണൻ, ഐ.ആർ.ടി.സി  ജില്ലാ കോ-ഓർഡിനേറ്റർ  സുദീഖ് ചേകവർ തുടങ്ങിയവർ പങ്കെടുത്തു