27 April 2024 Saturday

പൊന്നോണവീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങള്‍

ckmnews

*പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ*


എടപ്പാൾ:ഭിന്നശേഷിക്കരായ കുട്ടികളുടെ വാട്സപ്പ് കൂട്ടായ്മയായ എടപ്പാൾ സ്നേഹക്കൂടിൻ്റെ ഓണാഘോഷ പരിപാടികൾ " പൊന്നോണ വീട്" ആഗസ്ത് 24 മുതൽ ആരംഭിച്ചു.150 ഓളം കുട്ടികളുള്ള വാട്സപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരാഴ്ച്ച പ്രൗഡഗംഭീരമായ ഓൺലൈൻ ഓണാഘോഷ പരിപാടികളുമായിമായി മുന്നോട്ട് പോവുകയാണ്.വിശേഷാവസരങ്ങളും ആഘോഷങ്ങളുമെല്ലാം സ്നേഹക്കൂട്ടിലെ മക്കൾക്ക് പുതുമോടിയല്ല.കൊറോണ മഹാമാരി ലോകത്തെ മൊത്തം അടച്ചു പൂട്ടിയപ്പോൾ ലോക്ഡൗൺ സമയത്ത് കുട്ടികൾക്ക് വേണ്ടി സ്നേഹക്കൂട് വാട്‌പ്പ് ഗ്രൂപ്പിൻ്റ അധികാരികളായ നൗഷാദ് അയിങ്കലവും മുൻ റിസോഴ്സ് അധ്യാപികയുമായ രേഖ ടീച്ചറുമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്.അടച്ചുപൂട്ടൽ നാളുകളിൽ കുട്ടികൾ  മാനസീകമായി ഉൾവലിയാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പ് വഴി നൽകുകയും കുട്ടികൾ അതിനോട് മികച്ച പ്രതികരണം നൽകുകയും ചെയ്തു.കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനസീ കോല്ലാസ പരിപാടികളും ഗ്രൂപ്പിൽ നടന്നുവരുന്നു. ഒറ്റക്കെട്ടായി ഒരു കുടുംബമായി മുന്നോട്ട് പോകുന്ന ഈ വാട്സപ്പ് കൂട്ടായ്മ ഈസ്റ്ററും വിഷുവും പെരുന്നാളും സ്വാതന്ത്ര്യ ദിനവും ഗംഭീരമായാണ് ആഘോഷിച്ചു പോന്നത്.ആഗസ്ത് 24 മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയായ പൊന്നോണ വീട്ടിൽ കുട്ടികൾക്ക് മത്സരങ്ങളില്ല ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ലാതെ മുന്നോട്ട് പോവുകയാണ്.പേപ്പർ പൂക്കളം വരയ്ക്കൽ

പൂക്കളം തീർക്കൽ

തിരുവാതിരക്കളി

ഓണപ്പാട്ടുകൾ

മാവേലിയും മലയാളി മങ്കയും എന്നീ വിപുലമായ പരിപാടികളാണ് ഗ്രൂപ്പിൽ അരങ്ങേറുന്നത്