27 April 2024 Saturday

തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

ckmnews

എടപ്പാൾ   : ഇടത് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സേവ് കേരള മാർച്ചിന്റെ പ്രചരണാർത്ഥം  തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുറ്റവിചാരണയാത്ര തുടങ്ങി. പഞ്ചായത്തിലെ  കൂട്ടായി സെന്ററിൽ നിന്ന് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഐപി ജലീൽ ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ചു.തവനൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ സ്വാലിഹ് തങ്ങൾ അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജാഥ നായകൻ വിപി റഷീദ്,ജനറൽ സെക്രട്ടറി ഉപനായകൻ പത്തിൽ സിറാജ്,ട്രഷററും കോർഡിനേറ്ററുമായ യൂനുസ് പാറപ്പുറം, സിഎംടി സീതി പി പി സൈദലു,അലിക്കുട്ടി മാസ്റ്റർ, നാസർ പൂതേരി,മുജീബ് പൂളക്കൽ, സിപി ഷാനിബ്, ഇപി അലി അഷ്‌കർ, നാസിക് പികെ, സിദ്ധീഖ് മറവഞ്ചേരി,കെവി റസാഖ്, പി സാദിഖലി,അഫ്സൽ കൂട്ടായി, ജർസീക് കൂട്ടായി,ഷൌക്കത്ത് കുന്നത്ത്,റാസിഖ് എം എം,ഷഫീക് കൂട്ടായി, ഹക്കീം അന്താരത്തിൽ, വിപി ഹംസ, ഷബീബ് പുതുപ്പള്ളി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു