26 April 2024 Friday

എഴുത്ത് ലോട്ടറി വ്യാപക റെയ്ഡ് എടപ്പാളിൽ മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews

എഴുത്ത് ലോട്ടറി വ്യാപക റെയ്ഡ് എടപ്പാളിൽ മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ


എടപ്പാൾ:എഴുത്ത് ലോട്ടറി വ്യാപകമാണെന്ന പരാതിയിൽ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്നാണ് മൂന്ന് പേരെ പിടികൂടി.എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്ന് തട്ടാൻ പടി സ്വദേശി ജിൽഷാദ്(37)എടപ്പാളിലെ ലോട്ടറി കടയിൽ നിന്ന് പൊൽപാക്കര സ്വദേശി ശിവകുമാർ(43)കോലളമ്പ് പുലിക്കാട് പലചരക്ക് കട നടത്തുന്ന സന്തോഷ്കുമാർ(43)എന്നിവരെയാണ് എഴുത്ത് ലോട്ടറിയുമായി പിടികൂടിയത്.ജില്ലാ കോമ്പിങ്ങിന്റെ ഭാഗമായി ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ രാജേന്ദ്രൻ, ബാബു ജോർജ്ജ്,ഖാലിദ്  സജീവ് സിപിഒ മാരായ സുരേഷ്,ജെറോം,മനോജ്,കപിൽദേവ് എന്നിവരടങ്ങുന്ന സംഘം നടത്തിയ സ്പെഷൽ പരിശോധനയിലാണ് സംഘം പിടിയിലായത്