26 April 2024 Friday

ജനസാഗരങ്ങൾ ഒഴുകിയെത്തി:ഭക്തിസാന്ദ്രമായി കുളങ്ങര താലപ്പൊലി മഹോത്സവം

ckmnews

ജനസാഗരങ്ങൾ ഒഴുകിയെത്തി:ഭക്തിസാന്ദ്രമായി കുളങ്ങര താലപ്പൊലി മഹോത്സവം


എടപ്പാൾ:താളവാദ്യ ദൃശ്യ വിസ്മയ വിരുന്നൊരുക്കി കുളങ്ങര താലപ്പൊലി മഹോത്സവം ആഘോഷിച്ചു.പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം കാണാൻ ആയിരങ്ങളാണ് ഉത്സവപ്പറമ്പിലേക്ക് ഒഴികിയെത്തിയത്‌.ക്ഷേത്രാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചോളം ഗജവീരൻമാരെ അണിനിരത്തി പഞ്ചവാദ്യ മേളത്തോടെ ആരംഭിച്ച പകൽ പൂരം രാത്രി ഏഴ് മണിയോടെയാണ് ആകാശത്ത് വർണ്ണ വിസ്മയം തീർത്ത വെടിക്കെട്ടോടെയാണ് സമാപിച്ചത്.വിവിധ ദേശങ്ങളിൽ നിന്നായെത്തിയ കരിങ്കാളികളും മറ്റു വാദ്യ കലകളും ഉത്സവത്തിന് വർണ്ണപ്പകിട്ടേകി.ഉത്സവം സുഖമമാക്കുന്നതിന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.തിങ്കളാഴ്ച പുലർച്ചെയോടെ ഒരാഴ്ച നീണ്ട് നിന്ന ഉത്സവത്തിന് സമാപനമാവും