26 April 2024 Friday

കുളങ്കര താലപ്പൊലി:ഞായറാഴ്ച എടപ്പാളിൽ ഗതാഗത നിയന്ത്രണം

ckmnews

കുളങ്കര താലപ്പൊലി:ഞായറാഴ്ച എടപ്പാളിൽ ഗതാഗത നിയന്ത്രണം


എടപ്പാൾ:കുളങ്ങര താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറിയിച്ചു.പട്ടാമ്പി ഭാഗത്ത് നിന്ന് കുറ്റിപ്പുറം റോഡിൽ പോവേണ്ട വാഹനങ്ങൾ നീലിയാട് നിന്ന് തിരിഞ്ഞ് കുറ്റിപ്പുറം റോഡിലും,എടപ്പാൾ ടൗണിലേക്ക് പോവേണ്ട വാഹനങ്ങൾ നീലിയാട് കുറ്റിപ്പാല റോഡിലും,കുറ്റിപ്പുറം ഭാഗത്ത് നിന്ന് പട്ടാമ്പി റോഡിലേക്ക് വരേണ്ട വാഹനങ്ങളും നീലിയാട് റോഡിലും,പൊന്നാനി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അംശക്കച്ചേരി നടുവട്ടം വഴി പട്ടാമ്പി റോഡിലും കയറണം,ടൗൺ വഴിയുള്ള യാത്ര അനുവദിക്കില്ല.സംസ്ഥാന പാതയിലെ യാത്രക്കാർക്ക് മേൽപാലത്തിലൂടെ യാത്ര അനുവദിക്കുന്നതാണ്.ഉത്സവം സുഖമമായി നടത്തുന്നതിന് നാട്ടുകാരുടെ മുഴുവൻ സഹകരണവും ഉണ്ടാവണമെന്നും ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറിയിച്ചു