26 April 2024 Friday

ഗോൾഡൻ ഫ്രയിം എടപ്പാൾ സിത്താർ സത്സംഗ് സംഘടിപ്പിച്ചു

ckmnews

ഗോൾഡൻ ഫ്രയിം എടപ്പാൾ സിത്താർ സത്സംഗ് സംഘടിപ്പിച്ചു


എടപ്പാൾ:ശുദ്ധസംഗീതത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കുന്ന എടപ്പാളിലെ സംഘടനയായ ഗോൾഡൻ ഫ്രെയിമിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഗോൾഡൻ ടവറിൽ സിത്താർ സത്സംഗ് സംഘടിപ്പിച്ചു. ഇറ്റാവ ഇംദാദ്ഖാനി ഘരാനയിലെ പ്രശസ്ത സിത്താർ വാദകനും കേരളത്തിൽ വേരുകളുമുള്ള പണ്ഡിറ്റ് രാജീവ് ജനാർദ്ദന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ വർക്ഷോപ് നടക്കുന്നത്. കേരളത്തിലെ 21 ഓളം സിത്താർ വാദകരും മൂന്ന് വിദേശികളും പങ്കെടുക്കുന്ന വർക്ഷോപ് ഗോൾഡൻ ഫ്രയിം പ്രസിഡന്റ് എടപ്പാൾ വിശ്വനാഥന്റെ ഗുരു കീർത്തനത്തോടെ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സന്തൂർ വാദകൻ ഹരി ആലങ്കോട് പണ്ഡിറ്റ് രാജീവ് ജനാർദ്ദനെയും മറ്റു വിദേശി ശിഷ്യന്മാരെയും പരിചയപ്പെടുത്തി ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. രണ്ടാം ദിവസമായ നാളെ വൈകുന്നേരം പണ്ഡിറ്റ് രാജീവ് ജനാർദ്ദന്റെ സിത്താർ കച്ചേരിയോടെ വർക്ഷോപ് സമാപിക്കും.