26 April 2024 Friday

ചിയ്യാനൂർ കൈപ്രവളപ്പിൽ പ്രദേശവാസികൾക്ക് പുതുവത്സര സമ്മാനം:ജില്ലാ പഞ്ചായത്ത് 15 ലക്ഷം അനുവദിച്ചു

ckmnews

ചിയ്യാനൂർ കൈപ്രവളപ്പിൽ പ്രദേശവാസികൾക്ക് പുതുവത്സര സമ്മാനം:ജില്ലാ പഞ്ചായത്ത് 15 ലക്ഷം അനുവദിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ വെട്ടേക്കരൻ അമ്പലത്തിനു പുറകു വശത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു.പതിറ്റാണ്ടുകളായി ഇടവഴികളിലൂടെ സഞ്ചരിച്ചിരുന്ന ഇവരുടെ പ്രയാസം വാർഡ് മെമ്പർ അബ്ദുൽ മജീദ് ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസറിൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയുടെ പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചത്.സ്ഥലം വിട്ടുകൊടുക്കാൻ ഭൂവുടമകളും അമ്പല കമ്മറ്റിയും നിറഞ്ഞ പിന്തുണ നൽകിയതോടെ പദ്ധതിയുടെ തടസ്സങ്ങൾ മാറിക്കിട്ടി.ജില്ലാ പഞ്ചായത്തിൻ്റെ പിന്നാക്ക പ്രദേശ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക കണ്ടെത്തിയത്.പ്രവർത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ഷഹീർ, ജില്ല പഞ്ചായത്ത് മെംബർ ആരിഫാ നാസർ, വാർഡ് മെമ്പർ അബ്ദുൽ മജീദ്,അസിസ്റ്റൻ്റ് എൻജിനീയർ സൂസൻ ജേക്കബ് , ഓവർസിയർ സജ്ന, നിഖിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.