08 May 2024 Wednesday

പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരം ആഘോഷിച്ചു

ckmnews

പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരം ആഘോഷിച്ചു


എടപ്പാൾ: പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ ശ്രീ മദ് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവരം ആഘോഷിച്ചു.സപ്താഹത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം അയങ്കലം വിഷ്ണു ക്ഷേത്രത്തിൽ നിന്ന് താലപ്പൊലികളോടെ രുഗ്മിണി കൃഷ്ണമാരെ യഞ്ജവേദി യിലേക്കാനായിച്ചു വേദിയിൽ കുടിവയ്പ്പ് നടത്തി. രുഗ്മിണി സ്വയംവര ഘോഷ യാത്രക്ക് ശിഖ,സാവിത്രി,ഗീത,സ്മിത, കല്യാണികുട്ടി എന്നിവർ നേതൃത്വം നൽകി.കണ്ടമംഗലം നന്ദകുമാർ നമ്പൂതിരിയുടെയും കുറിശാത്തമണ്ണ അനിൽ നമ്പൂതിരിയുടെയും കാപ്ര മാറത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടക്കുന്ന സപ്താഹയഞ്ജo ഭക്തജന സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി.ക്ഷേത്രത്തിൽ ദിവസേന നിറമാലയും ദീപപ്രഭയും നടക്കുന്നുണ്ട്. യഞ്ജo 2023 ജനുവരി 1 നു ഉച്ചക്ക് യഞ്ജസമർപ്പണംത്തോടെ അവസാനിക്കും