26 April 2024 Friday

എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ ത്രിദിന എസ്പിസി ക്യാമ്പിന് തുടക്കമായി

ckmnews

എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ ത്രിദിന എസ്പിസി ക്യാമ്പിന്  തുടക്കമായി


എടപ്പാൾ:ഗവ ഹൈസ്കൂളിൽ ത്രിദിന എസ്. പി. സി. ക്യാമ്പിന്  തുടക്കമായി.പി. ടി.എ. പ്രസിഡണ്ട് അഡ്വക്കേറ്റ് കബീർ കാരിയാട്ട് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു.ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്ങിൽ മജീദ് നിർവഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ്  അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  അബ്ദുൽ ഗഫൂർ കെ എം സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ സുന്ദരൻ എസ് എം സി. മെമ്പർ മുഹമ്മദലി കാരിയാട്ട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.ഇൻസ്പെക്ടർ ജെറോം എസ്പിസി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.എ എസ് ഐ. ഉഷ  വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിന് നേതൃത്വം നൽകി. എസ് പി സി വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ വിവിധതരം പരിപാടികളും സംഘടിപ്പിച്ചു. എസ് പി സി.  പ്രോഗ്രാം കോ-ഓഡിനേറ്റർ സതീഷ് നാരായണൻ  ക്യാമ്പ് വിശദീകരണം നടത്തി.നിഷ ടീച്ചർ നന്ദിയും പറഞ്ഞു