26 April 2024 Friday

ചങ്ങരംകുളം ടൗണിൽ നിന്ന് വീണ് കിട്ടിയ 2.5 പവൻ വരുന്ന സ്വർണ്ണാഭരണത്തിന്റെ ഉടമയെ കണ്ടെത്തി

ckmnews

ചങ്ങരംകുളം ടൗണിൽ നിന്ന് വീണ് കിട്ടിയ 2.5 പവൻ വരുന്ന സ്വർണ്ണാഭരണത്തിന്റെ ഉടമയെ കണ്ടെത്തി


ചങ്ങരംകുളം ടൗണിൽ നിന്ന് വീണ് കിട്ടിയ 2.5 പവൻ വരുന്ന സ്വർണ്ണാഭരണത്തിന്റെ ഉടമയെ കണ്ടെത്തി.ചങ്ങരംകുളം ബസ്റ്റാന്റിൽ നിന്ന് പെരുമുക്ക് സ്വദേശികളായ അനീഷ,നജ,പൂക്കരത്തറ സ്വദേശിനി

രമ്യ എന്നിവർക്കാണ് വിലപിടിപ്പുള്ള സ്വർണ്ണാഭരണം വീണ് കിട്ടിയത്.തുടർന്ന് ഇവർ അത് ചങ്ങരംകുളം പോലീസിനെ ഏൽപിക്കുകയായിരുന്നു.ഉടമ തേടിയെത്താതിനെ തുടർന്ന് ഉടമയെ കാത്ത് ചങ്ങരംകുളം സ്റ്റേഷനിൽ സ്വർണ്ണാഭരണം കാത്തിരിക്കുന്ന വിവരം സ്റ്റേഷൻ സിഐ ബഷീർ ചിറക്കൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു.വിവരം അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ ആഭരണത്തിന്റെ ഉടമസ്ഥർ കൃത്യമായ വിവരങ്ങൾ നൽകിയതോടെ ആഭരണം തിരിച്ചേൽപിക്കുകയും ചെയ്തു.ആഭരണത്തിന്റെ ഉടമ മൂക്കുതല സ്വദേശിയായ രേഷ്മക്ക് ആഭരണം കണ്ട് കിട്ടിയവർ തന്നെ നേരിട്ട് സ്റ്റേഷനിൽ എത്തി ആഭരണം കൈമാറി .മാതൃകാപരമായ പ്രവൃത്തിയെ സിഐ അഭിനന്ദിക്കുകയും ചെയ്തു