26 April 2024 Friday

കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും ഡിസംബർ 29ന് വട്ടംകുളത്ത് നടക്കും

ckmnews

കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും ഡിസംബർ 29ന് വട്ടംകുളത്ത് നടക്കും


എടപ്പാൾ:കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും ഡിസംബർ 29ന് വ്യാഴാഴ്ച കാലത്ത് 10മണി മുതൽ 4മണി വരെ, വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആധുനിക സൗകര്യങ്ങൾക്കിടയിലും അനുദിനം രോഗാതുരമായികൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തെ പ്രതിരോധ സജ്ജമാക്കുന്നതിൽ പ്രാദേശിക, കാലാനുബന്ധ നാട്ടു വിഭവങ്ങൾ ആഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെപറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന്നായി വട്ടംകുളം ഗ്രാമ പഞ്ചായത്തും കേരള ജൈവകർഷക സമിതിയും സംയുക്തമായാണ് കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും സംഘടിപ്പിക്കുന്നത്.വൈവിദ്യമാർന്നതും പോഷണ സമ്പന്നവുമായ 40 ഇനം കിഴങ്ങു വിളകളുടെ പ്രദർശനം,വില്പന,സെമിനാറുകൾ, വിവിധങ്ങളായ കിഴങ്ങു വിഭവങ്ങളുടെ ഭക്ഷ്യ മേള, കിഴങ്ങു സദ്യ,എന്നിവയും ഇതൊടാനുബന്ധിച്ചു നടക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കഴുങ്ങിൽ മജീദ്,എംഎ നജീബ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )നിളചന്ദ്രൻ, സെക്രട്ടറി ഹരിദാസ്, മുരളി മേപ്പാട്ട്, പുരുഷോത്തമൻ (മെമ്പർ )ദീപ മണികണ്ഠൻ (വൈസ് പ്രസിഡന്റ്‌ ഗ്രാമ പഞ്ചായത്ത്‌ വട്ടംകുളം )എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു