26 April 2024 Friday

പൊന്നാനിയില്‍ സിവിൽ സ്റ്റേഷനിൽ ഓഫീസില്‍ കയറാനാകാതെ ഭിന്നശേഷിക്കാരന്‍ 3 മണിക്കൂര്‍ കാത്തുനിന്ന് മടങ്ങിയ സംഭവം : ഭിന്നശേഷി സംസ്ഥാന കമ്മിഷൻ സ്വമേധയാ കേസെടുത്തു

ckmnews



പൊന്നാനി : സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ സബ് റജിസ്ട്രാർ ഓഫിസിലേക്ക് കയറാനാകാതെ ഭിന്നശേഷിക്കാരനായ മൻസൂർ 3 മണിക്കൂർ കാത്തു നിന്ന് മടങ്ങേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കലക്ടർമാരിൽ നിന്നും ബന്ധപ്പെട്ട സിവിൽ സ്റ്റേഷനുകളിലെയും, മിനി സിവിൽ സ്റ്റേഷനുകളിലെയും, ഭിന്നശേഷിക്കാർക്കുള്ള സൗകര്യവും ക്രമീകരണങ്ങളും സംബന്ധിച്ച വിശദ റിപ്പോർട്ട്‌ ആവശ്യപ്പെടാനും ഉത്തരവായിട്ടുണ്ട്.


മലപ്പുറം ജില്ലാ കലക്ടർ, റജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, ജില്ലാ റജിസ്ട്രാർ, പൊന്നാനി സബ് റജിസ്ട്രാർ എന്നിവർക്ക് നോട്ടിസ് അയക്കാനും ഉത്തരവായി